
newsdesk
മലപ്പുറം: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ പി.വി അന്‍വറിന്റെ വീട്ടില്‍ ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്) റെയ്ഡ്.
നിലമ്പൂര്‍ ഒതായിലെ വീട്ടില്‍ രാവിലെ ഏഴുമണിയോടെയാണ് ഇ.ഡി സംഘം പരിശോധനക്കെത്തിയത്. ഭൂമിയുടെ രേഖകള്‍ ഉപയോഗിച്ച് വായ്പ എടുത്തതുമായി ബന്ധപ്പെട്ടാണ് പരിശോധന. കഴിഞ്ഞ ദിവസം വിജിലന്‍സും പരിശോധന നടത്തിയിരുന്നു.
