Site icon CTV Online

മാലിന്യ സംസ്കരണത്തിൽ അലംഭാവം കാണിച്ച് കൊടിയത്തൂർ പഞ്ചായത്ത്; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

Local News

ഡെങ്കിപ്പനി പോലുള്ള പകർച്ചവ്യാധികൾ നാട്ടിൽ വ്യാപിക്കുമ്പോഴും മാലിന്യ സംസ്കരണത്തിൽ അലംഭാവം കാണിച്ച് കൊടിയത്തൂർ പഞ്ചായത്ത്. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ച മിനി എം സി എഫ് ൽ വേർതിരിച്ച് നിക്ഷേപിക്കേണ്ട മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്ന രീതിയിലാണ് പലയിടങ്ങളിലും കാണാൻ സാധിക്കുന്നത്.ഇതിനെതിരെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

തോട്ടുമുക്കം എസ്എൻഡിപി പാറയിൽ നിക്ഷേപിച്ച എം സി എഫ് ന്റെ സമീപത്തായിരുന്നു പ്രതിഷേധം.
തോട്ടുമുക്കം പ്രദേശങ്ങളിൽ ഡെങ്കിപ്പനി വ്യാപകമാണെന്നും ഇത്തരം ഗൗരവമേറിയ സമയങ്ങളിൽ ഇതുപോലുള്ള പഞ്ചായത്തിന്റെ അലംഭാവം രോഗവ്യാപനം കൂടുന്നതിന് കാരണമാകുമെന്നും ഡി വൈ എഫ്ഐ പ്രവർത്തകർ പറഞ്ഞു.

ഇതൊരു സൂചന സമരമാണെന്നും വിഷയത്തിൽ അധികാരികൾ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ കൂടുതൽ സമര പരിപാടികളിലേക്ക് നീങ്ങുമെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ പറഞ്ഞു.
പ്രതിഷേധ പരിപാടിക്ക് മേഖലാ സെക്രട്ടറി സജിത്ത്.പി.കെ, യൂണിറ്റ് സെക്രട്ടറി സച്ചിൻ സി വിശ്വനാഥ്,ജെറിൻ, ആദർശ്,ജിഷ്ണു,ബിബിൻ ഏലിയാസ് എന്നിവർ നേതൃത്വം നൽകി.

Exit mobile version