Site icon CTV Online

ഡി വൈ എഫ് ഐ മനുഷ്യച്ചങ്ങല ഇന്ന്; 20 ലക്ഷം യുവാക്കള്‍ പങ്കെടുക്കും

കോഴിക്കോട് |കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്നു സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയില്‍ 20 ലക്ഷം യുവജനങ്ങള്‍ പങ്കെടുക്കുമെന്നു ഡി വൈ എഫ് ഐ. കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനു മുന്നില്‍ നിന്നു ദേശീയ പാതയിലൂടെ തിരുവനന്തപുരം രാജ്ഭവന് മുന്നില്‍ വരെയാണ് ചങ്ങല തീര്‍ക്കുന്നത്.

റെയില്‍വേ യാത്രാ ദുരിതം, കേരളത്തോടുള്ള അവഗണന, കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം അവസാനിപ്പി ക്കുക എന്നിവയാണ് പ്രധാന മുദ്രാവാക്യങ്ങള്‍. ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് എ എ റഹീം കാസര്‍ഗോഡ് ചങ്ങലയുടെ ആദ്യ കണ്ണിയാകും. ഡി വൈ എഫ് ഐയുടെ ആദ്യ പ്രസിഡന്റ് ഇ പി ജയരാജന്‍ രാജ്ഭവന് മുന്നില്‍ അവസാന കണ്ണിയാകും.

വിവിധ ട്രേഡ് യൂണിയനുകള്‍, തൊഴിലാളി, വിദ്യാര്‍ഥി സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വൈകീട്ട് അഞ്ചിന് കൈകോര്‍ത്ത് പ്രതിജ്ഞ എടുത്ത ശേഷം പ്രധാന കേന്ദ്രങ്ങളില്‍ പൊതു സമ്മേളനം നടക്കും.

Exit mobile version