Site icon CTV Online

നികത്താനാവാത്ത നഷ്ടം, അദ്ദേഹത്തിന്റെ സിനിമയിലെ സംഭാഷണങ്ങളാണ് നാം നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്നത്; സിദ്ദിഖിന്റെ വിയോഗത്തിൽ പ്രതികരിച്ച് ദുൽഖർ സൽമാൻ

newsdesk

പ്രശസ്ത സംവിധായകൻ സിദ്ധിഖിന്റെ വിയോഗ വാർത്തയോട് പ്രതികരിച്ചു ദുൽഖർ സൽമാൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആദരാഞ്ജലി അർപ്പിച് കൂടെ ചേർത്ത വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്

ഒരുപാട് മികച്ച സിനിമകൾ അദ്ദേഹം നൽകിയിട്ടുണ്ടെന്നും അതിലെ പല സംഭാഷണങ്ങളും നിത്യ ജീവിതത്തിൽ ഉപയോഗിക്കാറുണ്ടെന്നും ദുൽഖർ കുറിച്ചു. വളരെ നല്ല മനുഷ്യനാണ്. അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും താരം പ്രതികരിച്ചു.

ചലച്ചിത്ര പ്രേമികൾക്കായി ചിരിമേളമൊരുക്കിയ പ്രിയ സംവിധായകൻ സിദ്ദിഖ്. ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കരൾ രോഗത്തിന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായിരുന്നു. ആരോഗ്യനില വഷളായതിന് പിന്നാലെ എക്മോ സംവിധാനത്തിന്റെ സപ്പോർട്ടിൽ കഴിയവേയാണ് അന്ത്യം.

Exit mobile version