NEWSDESK
ദുബൈ: ദുബായ് കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മരണസംഖ്യ രണ്ടായി. തലശ്ശേരി ടെമ്പിൾ ഗേറ്റ് നിട്ടൂർ വീട്ടിൽ നിധിൻ ദാസ് (24) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് നിധിന്റെ അന്ത്യം.ദുബൈയിൽ വിസിറ്റ് വിസയിൽ ജോലി തേടിയെത്തിയതാണ് നിധിൻ ദാസ്. അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന 8 പേരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുള്ളയാണ് നേരത്തെ മരിച്ച മറ്റൊരു മലയാളി.