
NEWSDESK
കോഴിക്കോട് : ഈ വർഷത്തെ ദുബായ് ഇൻറർനാഷണൽ ഹോളി ഖുർആൻ മത്സരത്തിലേക്കുള്ള ഇന്ത്യൻ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ നടത്തപ്പെടുന്ന ഓൾ ഇന്ത്യഹിഫ്ളൂൽ ഖുർആൻ മത്സര ത്തിന്റെ ഗ്രാൻഡ് ഫിനാലെ ജനുവരി 11 ന് കോഴിക്കോട് ഫ്രാൻസിസ് റോഡ് ന്യൂ കാസിൽ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രമുഖ ഖുർആൻ പഠന കേന്ദ്രമായ അൽ മർകസുൽ ഫാറൂഖിയുടെ കീഴിലാണ് ഓൾ ഇന്ത്യ ഹിഫ്ളൂൽ ഖുർആൻ മത്സരം നടക്കുന്നത്.
ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിൽ നിന്ന് ഖുർആൻ ഹിഫ്ള് രംഗത്ത് സംസ്ഥാനതലങ്ങളിൽ കഴിവ് തെളിയിച്ച നൂറിൽപരം മത്സരാർത്ഥികളിൽ നിന്നും ഫൈനൽ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 6 ഹാഫിളുകളുടെ ഗ്രാൻഡ് ഫിനാലെയാണ് നടക്കുന്നത് അതിൽനിന്നും തെരഞ്ഞെടുക്കപ്പെടു ന്ന ഒരാൾക്ക് ഈ വർഷത്തെ ഹാഫിളൂൽഹിന്ദ് അവാർഡ് നൽകപ്പെടുന്നതും 2024 മാർച്ച് മാസം ദുബായിൽ വച്ച് നടക്കുന്ന ഇൻറർനാഷണൽ ഹോളി ഖുർആൻ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ചെയ്യും.
ഉച്ചക്ക് രണ്ടു മണിക്ക് ആരംഭിക്കുന്ന മത്സര പരിപാടികൾ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പാണക്കാട് ഉദ്ഘാടനം ചെയ്യും P.P. ഇസ്ഹാഖ് അദ്ധ്യക്ഷം വഹിക്കും.
രാത്രി 7 മണിക്ക് ഹാഫിളൂൽ ഹിന്ദ് അവാർഡ് ദാന സമ്മേളനം നടക്കും. ഉസ്താദ് മുജവ്വിദ് അബ്ദുറസാഖ് അൽഫുർഖാനി അവാർഡ് ദാനം നിർവ്വഹിക്കും.സയ്യിദ് അലി ബാഫഖി തങ്ങൾ സയ്യിദ് അബ്ദുൽ ഖയ്യും ശിഹാബ് തങ്ങൾ പാണക്കാട്, ഡോ.അബ്ദുറഹ്മാൻ ഫൈസി അരിപ്ര, അഹമ്മദ് ദേവർ കോവിൽ M.L.A. തുടങ്ങി മത രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
അർത്ഥസമ്മേളനത്തിൽ കെപി സക്കരിയ, അബ്ദുൽഹമീദ് പള്ളിക്കണ്ടി, എം വിഎ സിദ്ധീഖ് ബാഖവി, ഇസഹാക്ക് പി പി , സിപി ഉസ്മാൻ കോയ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു
