Site icon CTV Online

മദ്യപിച്ച് ബസ് ഓടിച്ചു; തൃശൂരിൽ 8 സ്വകാര്യബസ് ഡ്രൈവർമാർ കസ്റ്റഡിയിൽ

Web Desk

മദ്യപിച്ച് ബസ് ഓടിച്ച എട്ട് സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ കസ്റ്റഡിയില്‍. അഞ്ച് കണ്ടക്ടര്‍മാരും പിടിയിലായി. കഴിഞ്ഞദിവസം നഗരത്തിൽ കാറിലേക്കു മനപ്പൂർവം ബസ് ഇടിച്ചു കയറ്റിയ സംഭവത്തെ തുടർന്നാണ് രാവിലെ നഗരത്തിൽ‌ ബസുകളിൽ പൊലീസ് പരിശോധന നടത്തിയത്. രാവിലെ ആറുമുതൽ ഏഴര വരെ ശക്തൻ, വടക്കേ സ്റ്റാൻഡുകളിൽ നടത്തിയ പരിശോധനയിൽ ഡ്രൈവർമാരും കണ്ടക്ടർമാരും മദ്യപിച്ചതായി കണ്ടെത്തിയത്. നടപടികൾക്കുശേഷം ബസ് വിട്ടു നൽകും. എന്നാൽ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനായി റിപ്പോർട്ടു നൽകുമെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു.

Exit mobile version