NEWSDESK
തിരുവനന്തപുരം കമലേശ്വരത്ത് സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത്ത് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ജയനെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ആര്യംകുഴിയിലെ ഒറ്റമുറി വീട്ടിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കൊലപാതകം നടത്തിയ ശേഷം പ്രതി മൃതദേഹം കുളിപ്പിച്ചു കിടത്തി. ശേഷം സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ളയാളാണ് പ്രതി.