Site icon CTV Online

പത്തനംതിട്ടയിൽ കല്യാണം കളർഫുള്ളാക്കാൻ വരൻ വെള്ളമടിച്ച് പള്ളിയിലെത്തി, വധു പിണങ്ങിപ്പോയി; വരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

പത്തനംതിട്ട: സ്വന്തം വിവാഹത്തിന് മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയ യുവാവിനെ വിവാഹ വേഷത്തിൽ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട കോഴഞ്ചേരിയിലെ തടിയൂരിലാണ് സംഭവം. വധു പിന്മാറിയതോടെ വിവാഹവും മുടങ്ങി.

വിവാഹ ചടങ്ങുകൾക്കായി പള്ളിമുറ്റത്തെത്തിയ വരൻ പാടുപെട്ടാണ് കാറിൽ നിന്നിറങ്ങിയത്. പുറത്തിറങ്ങിയതോടെ വിഷയം കൂടുതൽ വഷളായി. വിവാഹത്തിന് കാർമികത്വം വഹിക്കാൻ എത്തിയ വൈദികനോട് പോലും ഇയാൾ വളരെ മോശമായി സംസാരിച്ചു. ഇതോടെ വധുവിന്റെ വീട്ടുകാരുടെ മനസുമാറി.വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴും വരൻ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ഇതോടെ, മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. വൈദ്യപരിശോധനയിലും വരൻ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.വിദേശത്തായിരുന്ന യുവാവ് വിവാഹത്തിനായിരുന്നു നാട്ടിലെത്തിയത്. ഇയാൾ രാവിലെ മുതൽ മദ്യപാനം തുടങ്ങിയിരുന്നതായി ബന്ധുക്കളിൽ ചിലർ പറഞ്ഞു. ഒടുവിൽ വധുവിന്റെ വീട്ടുകാർക്ക് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.

Exit mobile version