ഒന്നേകാൽ കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ പിടിയിൽ

newsdesk

വയനാട്: ഒന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. തൊണ്ടർനാട് പൊലീസാണ് കോഴിക്കോട് സ്വദേശികളായ യുവാക്കളെ പിടികൂടിയത്.

തൊട്ടിൽപ്പാലം പയ്യന്‍റെവിട സ്വദേശി പി.ടി. ശ്രീഷ് (25), കുറ്റ്യാടി സ്വദേശി പി.പി. സുബൈർ (41) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 1.204 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

ഇന്നലെ രാത്രി പതിനൊന്നോടെ വാളാന്തോട് ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്.

error: Content is protected !!