കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട രണ്ടാമത്തെ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി

ഇരിട്ടി: പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. ചക്കരക്കല്ല് നാലാംപീടിക ശ്രീലക്ഷ്മി ഹൗസിൽ സൂര്യയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇരിക്കൂർ സിക്ബാ കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിനി എടയന്നൂർ ഹഫ്സത്ത് മൻസിലിൽ ഷഹർബാനയുടെ മൃതദേഹം രാവിലെ കണ്ടെത്തിയിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെയാണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്. ഇന്നലെ ഇരിട്ടി, പേരാവൂർ, തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ എന്നീ അഗ്നിരക്ഷാ നിലയങ്ങളിലെ സ്‌കൂബാ സംഘം വിവിധ മേഖലകളായി തിരിഞ്ഞ് പഴശ്ശി അണക്കെട്ട് വരെയുള്ള ഭാഗങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിരുന്നില്ല. ചെന്നൈയിൽ നിന്നും എൻ.ഡി.ആർ.എഫിന്റെ മുപ്പതംഗ സംഘം സന്ധ്യയോടെ സ്ഥലത്തെത്തിയിരുന്നു. ഇവർ ഇന്ന് പുലർച്ച ആറ് മണിയോടെ തെരച്ചിൽ ആരംഭിച്ചിരുന്നു

error: Content is protected !!