Site icon CTV Online

പ്രതിഷേധം തുടരുന്നു; സംസ്ഥാനത്ത് ഇന്നും ഡ്രൈവിങ് ടെസ്റ്റുകൾ മുടങ്ങി

തിരുവനന്തപുരം/ കൊച്ചി: സംസ്ഥാനത്ത് ഇന്നും പലയിടങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്‌ മുടങ്ങി. ടെസ്റ്റിനോട് സഹകരിക്കില്ലെന്ന നിലപാടിലാണ് സി.ഐ.ടി.യു ഒഴികെയുള്ള സംഘടനകൾ.

തിരുവനന്തപുരം മുട്ടത്തറയിൽ ഐ.എന്‍.ടി.യു.സിയും സ്വതന്ത്ര സംഘടനയും പന്തൽകെട്ടി സമരം നടത്തുകയാണ്. മുട്ടത്തറയിൽ ഉദ്യോഗസ്ഥരും സമരക്കാരും തമ്മിൽ വാക്ക് തർക്കമുണ്ടായി.ടെസ്റ്റിന് വന്നവരെ സമരക്കാർ തടഞ്ഞു.ഉദ്യോഗസ്ഥരെ കാണാൻ അനുവദിക്കില്ലെന്ന് പറഞ്ഞാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.

Exit mobile version