Site icon CTV Online

ശീതീകരിച്ച വാട്ടർ ഫിൽറ്റർ സ്ഥാപിച്ച് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി

മുക്കം : പൊതുജനങ്ങൾക്കും,വ്യാപാരികൾക്കും ശീതികരിച്ച കുടിവെള്ളം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ മാർക്കറ്റിലെ മുക്കം നഗരസഭ ഇ.എം.എസ് ബിൽഡിങ്ങിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് കമ്മിറ്റി ,അന്തരിച്ച മുൻ സംസ്ഥാന പ്രസിഡണ്ട് ടി നസറുദ്ദീന്റെ ഓർമ്മക്കായി വാട്ടർ ഫിൽട്ടർ സ്ഥാപിച്ചു. തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു .യൂണിറ്റ് പ്രസിഡൻറ് പി.അലി അക്ബർ അധ്യക്ഷത വഹിച്ചു .മുക്കം നഗരസഭ ചെയർമാൻ പിടി ബാബു മുഖ്യാതിഥിയായി. ജില്ലാ വൈസ് പ്രസിഡൻ്റ് റഫീഖ് മാളിക, കപ്പിയെടത്ത് ചന്ദ്രൻ, പി പി അബ്ദുൽ മജീദ്, അനീസ് ഇന്റിമേറ്റ്,ഡിറ്റോ തോമസ്, തുടങ്ങിയവർ സംബന്ധിച്ചു .അബ്ദു ചാലിയാർ,എം ടി അസ്‌ലം,ഹാരിസ് ബാബു, ടിപി.സാദിഖ്,ഷിംജീവാരിയം കണ്ടി, എം കെ ഫൈസൽ, ഫൈസൽ മെട്രോ,KT ശരീഫ്, ടി.പി.ഫൈസൽ പുരുഷോത്തമൻ, നൂറുദ്ദീൻ സനം, അജ്മൽ ,ഷംസീർ മെട്രോ, തുടങ്ങിയവർ നേതൃത്വം നൽകി

Exit mobile version