
newsdesk
എൻ ഐ ടി കാലിക്കറ്റിന്റെ 63-ആം സ്ഥാപകദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഡി .ആർ .ഡി .ഒ ഡയറക്ടർ ജനറൽ ആയ ഡോ. ബി. കെ. ദാസ് സ്ഥാപകദിന പരിപാടിയിൽ മുഖ്യാതിഥിയായി,പ്രൊഫസർ കേശവ റാവു അനുസ്മരണ പ്രഭാഷണവും നടത്തി. അറിവ് ത്രിമാനമായി മാറിയിരിക്കുകയാണെന്നും മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, വിദ്യാർത്ഥികൾക്ക് ബാസ്കറ്റ്ബോൾ കോർട്ട്, കാമ്പസ്, ലൈബ്രറി തുടങ്ങി മറ്റെല്ലാ സ്ഥലങ്ങളിൽ നിന്നും അറിവ് ഉൾക്കൊള്ളാനുള്ള സാദ്ധ്യതകൾ ഉണ്ടെന്നും, നമ്മുടെ പരിസ്ഥിതിയിൽ നിന്നുള്ള അറിവ് ഉൾക്കൊള്ളാൻ അവർക്ക് ഇപ്പോൾ കഴിയും എന്നും അദ്ദേഹം പറഞ്ഞു. സ്ഥാപകദിന പരിപാടിയിൽ വിശിഷ്ടതിഥിയായിരുന്ന പ്രോ-ചാൻസലർ സ്വാമി ആത്മപ്രിയാനന്ദ, രാമകൃഷ്ണ മിഷൻ വിവേകാനന്ദ എജ്യുക്കേഷണൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആംഫിതീയറ്ററിൽ മരത്തിന്റെ തൈനട്ടു.
പരിപാടിയുടെ ഭാഗമായി വിശിഷ്ട പൂർവ വിദ്യാർത്ഥി പുരസ്കാരം മുൻ സ്ഥാപന മേധാവികൾക്കും 25 വർഷത്തെ സേവനം പൂർത്തിയാക്കിയ അധ്യാപക-അനധ്യാപക ജീവനക്കാർക്കുള്ള പുരസ്കാരവും നൽകി.
സ്ഥാപനത്തിലെ 13 ഡിപ്പാർട്മെന്റുകൾ പങ്കെടുത്ത ‘സ്കൈ ലൈറ്റ്’ എന്ന എക്സിബിഷനും സംഘടിപ്പിച്ചു.
എൻ ഐ ടി സി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ റിപ്പോർട്ട് അവതരിപ്പിച്ചു.
