ചന്ദ്രമതി ഡോക്ടർ വിടവാങ്ങി

മുക്കം : മുക്കം ഗവ: ആശുപത്രിയിൽ ദീർഘകാലംഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്ന ഡോക്ടർ ചന്ദ്രമതി ഡോക്ടർ (82)നിര്യാതയായി .മൂന്ന് പതിറ്റാണ്ടോളം മലയോര മേഖലയിലെ ജനങ്ങൾക്കിടയിൽ മികച്ച ഗൈനക്കോളജി ഡോക്ടർ എന്ന പേരെടുത്തിരുന്ന ചന്ദ്രമതി ഡോക്ടർ സർക്കാർ സർവീസിൽ നിന്നും വിരമിച്ച ശേഷവും ദീർഘകാലം മുക്കത്ത് ആശുപത്രിക്കടുത്തുള്ള വീട്ടിൽ രോഗികളെ ചികിത്സിച്ചിരുന്നു.

പിന്നീട് കോഴിക്കോട് എരഞ്ഞിപ്പാലം ജവഹർ കോളനിയിലേക്ക് താമസം മാറിയ അവർ മുക്കം ഇ എംഎസ് ആശുപത്രിയിലും പ്രവർത്തിച്ചിരുന്നു .നിലവിൽ ഇഖ്റ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ സേവനം നടത്തുകയായിരുന്നു. പരേതനായ രാഘവ പണിക്കരാണ് ഭർത്താവ്
മകൻ ഡോക്ടർ എം കെ അരുൺ (പേരാമ്പ്ര ഇ എം എസ് ആശുപത്രി ) സംസ്കാരം നാളെ രാവിലെ 9 മണിക്ക് വെസ്റ്റ് ഹിൽ ശ്മശാനത്തിൽ നടക്കും

error: Content is protected !!