Site icon CTV Online

നവംബർ 1 മുതൽ ആധാർ കാർഡ് നിയമത്തിൽ മാറ്റങ്ങൾ വരുന്നു

തിരുവനന്തപുരം: നവംബർ 1 മുതൽ ആധാർ കാർഡ് നിയമത്തിൽ മാറ്റങ്ങൾ വരുന്നു. കാർഡ് ഉടമകൾക്ക് ഒരു രേഖയും ഇല്ലാതെ തന്നെ സ്വന്തം പേര്, മേൽവിലാസം, ജനന തീയതി, മൊബൈൽ നമ്പർ ഇവയൊക്കെ ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യാൻ സാധിക്കും. പുതിയ ആധാർ നിയമം അനുസരിച്ച് പാൻ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംങ് ലൈസൻസ്, റേഷൻകാർഡ്, ജനന സർട്ടിഫിക്കറ്റ്, സ്‌കൂൾ രേഖകൾ തുടങ്ങിയവ സർക്കാർ ഡേറ്റാ ബേസുമായി ലിങ്ക് ചെയ്തുകൊണ്ട് Unique Identification Authority of India (UIDAI) നിങ്ങളുടെ വിവരങ്ങൾ സ്വയമേ പരിശോധിക്കും.

ജനസേവ കേന്ദ്രം സന്ദർശിക്കാതെ തന്നെ ഇവ സ്വയം ചെയ്യാവുന്നതാണ്. വിരലടയാളം ഐറിസ് സ്‌കാൻ പോലെയുള്ള കാര്യങ്ങൾക്കായി മാത്രം അക്ഷയകേന്ദ്രം സന്ദർശിച്ചാൽ മതിയാകും. പുതിയ മാറ്റങ്ങൾ അനുസരിച്ച് ആധാർ വിശദാംശങ്ങൾ, അതായത് പേര്, വിലാസം മുതലായവ എൻറോൾമെന്റ് സെന്ററുകളിൽ അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള ഫീസ് പരിഷ്‌കരിച്ചിരുന്നു. അതേസമയം ഓൺലൈൻ വിലാസ അപ്‌ഡേറ്റുകൾ 2025 പകുതി വരെ സൗജന്യമായി തുടർന്നു. ആധാർ – പാൻ ലിങ്കിംഗ് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്.

എല്ലാ പാൻ ഉടമകളും 2025 ഡിസംബർ 31 നകം പാൻ കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യണം. അല്ലെങ്കിൽ 2026 ജനുവരി 1 മുതൽ പാൻ ഉപയോഗശൂന്യമാക്കപ്പെടും. ഇപ്പോൾ കൈവൈസി നിയമങ്ങളും ലളിതമാക്കിയിട്ടുണ്ട്. ആധാർ ഒടിപി, നേരിട്ടുളള പരിശോധന എന്നിവ വഴി ബാങ്കുകൾക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങൾക്കും ഉപഭോക്തൃ പരിശോധന പൂർത്തിയാക്കാൻ സാധിക്കും. മാത്രമല്ല ആധാർ കാർഡ് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

Exit mobile version