Site icon CTV Online

മഴക്കെടുതി സംബന്ധിച്ച തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യരുത് എന്ന് മന്ത്രി കെ രാജൻ

WebDesk

മഴക്കെടുതിയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യരുത് എന്ന് മന്ത്രി കെ രാജൻ. സർക്കാർ സജ്ജമാണ് എന്നും മരങ്ങൾ മുറിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. നാളെ വൈകുന്നേരത്തോടെ ദുർബലമാകുന്ന മഴ 12 ആം തീയതിയോടെ ശക്തമാകും. റവന്യൂ ഉദ്യോഗസ്ഥരോട് അവധി പിൻവലിച്ചെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്, കുതിരാനിലെ ഗതാഗത നിയന്ത്രണത്തിൽ കളക്ടറുടെ നിർദ്ദേശം പാലിച്ചോ എന്ന് പരിശോധിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version