Site icon CTV Online

മൃതദേഹാവശിഷ്ടങ്ങൾ നായ കടിച്ചെന്ന് പരാതി

Web Desk

തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം ചെയ്ത മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങൾ തെരുവുനായ കടിച്ചെന്ന് പരാതി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമുള്ള അവയവ അവശിഷ്ടങ്ങൾ മോർച്ചറിക്ക് പുറത്ത് കെട്ടിവെച്ചതിനാലാണ് സംഭവമെന്നാണ് ആരോപണം. പ്ലാസ്റ്റിക് കവറിലെ മാലിന്യം പട്ടി കടിച്ച് വലിക്കുന്ന ദൃശ്യങ്ങൾ നാട്ടുകാർ ചിത്രീകരിച്ചിരുന്നു.

എന്നാൽ മൃതദേഹ അവശിഷ്ടങ്ങൾ പുറത്ത് വെയ്ക്കാറില്ലെന്ന് മെഡിക്കൽ ഓഫീസർ വശദീകരിച്ചു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മുറി വൃത്തിയാക്കിയപ്പോള്‍ ഒഴിവാക്കിയ മാലിന്യങ്ങള്‍ നശിപ്പിക്കാൻ പ്ലാസ്റ്റിക് കവറില്‍ ശേഖരിച്ച് വച്ചതാണെന്നും അതാണ് പട്ടി കടിച്ചതെന്നുമാണ് ഡി എം ഒയുടെ വിശദീകരണം.

Exit mobile version