Site icon CTV Online

നാദാപുരത്ത് 3 വയസ്സുകാരനെ തെരുവ് നായ മുഖത്തു കടിച്ച് പരുക്കേൽപിച്ചു: മറ്റു 2 പേർക്കും കടിയേറ്റു

നാദാപുരം∙ കല്ലാച്ചിയിൽ‌ കോട‌തി മൈതാനത്തിനു സമീപം താമസിക്കുന്ന അതിഥിത്തൊഴിലാളി കുടുംബത്തിലെ 3 വയസ്സുകാരനെ തെരുവ് നായ മുഖത്തു കടിച്ചു പരുക്കേൽപിച്ചു. കൊൽക്കത്ത സ്വദേശി ജലാലിന്റെ മകൻ ആകാശ് അദോസാശിന്റെ മുഖത്താണ് നായ കടിച്ചത്. കുട്ടി വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഇന്നലെ അഞ്ചോടെയാണ് സംഭവം.

മൈതാനത്ത് ഡ്രൈവിങ് പരിശീലനം നടത്തുവരും വീട്ടുകാരും ഓടിക്കൂടിയാണ് കുട്ടിയെ രക്ഷിച്ചത്. നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഒ.എം.അർജുൻ (28), വസീർഖാൻ(35)എന്നിവർക്കും നായയുടെ കടിയേറ്റു. നായ മറ്റു ചില നായ്ക്കളെ കടിച്ചതായും പറയുന്നു.

Exit mobile version