Site icon CTV Online

കുടയും വെള്ളവും മറക്കണ്ട; സംസ്ഥാനത്ത് ചൂട് കൂടും, താപനില മുന്നറിയിപ്പ് തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടും. സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി വരെ ചൂട് ഉയരാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതേ തുടർന്ന് സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുകയാണ്.

ഉയർന്ന ചൂട് സൂര്യഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങിയവയ്ക്ക് കാരണമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു. പകൽ 11 മണി മുതൽ മൂന്ന് മണിവരെയുള്ള സമയത്ത് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്.

ജാഗ്രതാ നിർദേശങ്ങൾ

Exit mobile version