Site icon CTV Online

ജില്ലയിലെ ഈ വർഷത്തെ മികച്ച വെറ്ററിനറി സർജൻമാരായി ഡോ. അരുൺ സത്യൻ,ഡോ.ജിഷ്നു എം.എസ് എന്നിവരെ തിരഞ്ഞെടുത്തു

കോഴിക്കോട് : ജില്ലയിലെ ഈ വർഷത്തെ മികച്ച വെറ്ററിനറി സർജൻമാരായി കേരളാ ഗവൺമെന്റ് വെറ്ററിനറി ഓഫീസേർസ് അസോസിയേഷൻ ഡോ. അരുൺ സത്യൻ (വെറ്ററിനറി സർജൻ- RES), ഡോ.ജിഷ്നു എം.എസ് (വെറ്ററിനറി പോളിക്ലിനിക്ക്‌ ,വടകര) എന്നിവരെ തിരഞ്ഞെടുത്തു .

കോഴിക്കോട് ഹോട്ടൽ മെറീന റെസിഡൻസി ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ കെ ജി വി ഒ സംഘടനയുടെ പ്രസിഡന്റിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.

വന്യ ജീവികളിലും വളർത്തുമൃഗങ്ങളിലും രോഗ നിർണ്ണയം ,വന്യജീവികൾ ജനവാസ മേഖലകളിൽ സൃഷ്ടിക്കുന്ന പ്രയാസങ്ങളിൽ തക്കതായ ഇടപെടൽ ,ചികിത്സ ,പോസ്റ്റുമോർട്ടം ,കൂടാതെ മലയോരമേഖലകളിലെ എക്കാലത്തെയും ദുരിതമായ നീർ നായ ,കുറുനരി ,പുലി ,ആന എന്നിവയുടെ വിഷയങ്ങളിൽ പ്രശ്ന പരിഹാരം നിപ്പാ കാലത്തെ പ്രതിരോധ പ്രവർത്തനങ്ങളും ആണ് ഇരുവരെയും ഈ മികവിന് അർഹരാക്കിയിരിക്കുന്നത് .

വെറ്ററിനറി സയൻസ് കോൺഗ്രസിൽ മികച്ച പ്രബന്ധം അവതരിപ്പിച്ചതിൽ ഒന്നും രണ്ടും സ്ഥാനവും ഇവർ കരസ്ഥമാക്കിയിട്ടുണ്ട് .

Exit mobile version