
NEWSDESK
വയനാട്: മുണ്ടക്കൈ ദുരന്തത്തെത്തുടർന്ന് ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങൾ ആവശ്യമുണ്ടെന്ന് കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു .അരി ,അവിൽ ,ആട്ട ,സാനിറ്ററി നാപ്കിൻ , വൻപയർ ,തോർത്ത് ,ചെറുപയർ ,ടീഷർട്ട് ,പഞ്ചസാര ,മുണ്ട് ,ഉപ്പ് ,നൈറ്റി ,ചായപ്പൊടി ,സോപ്പ് ,ഉഴുന്ന് ,ടൂത്തപേസ്റ്റ് ,ഓയിൽ, ബ്രഷ്, പുതപ്പ്, വാഷിംഗ് പൗഡർ ,പുതപ്പ് ,പുല്ല് പായ , എന്നിവയാണ് ആവശ്യ വസ്തുക്കൾ .
ഉപയോഗിച്ച വസ്ത്രങ്ങൾ സ്വീകരിക്കുന്നതല്ല .സന്നദ്ധരായവർക്ക് കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പ്ലാനിങ് ഹാളിൽ സജ്ജീകരിച്ചിരിക്കുന്ന കളക്ഷൻ സെന്ററിൽ ഇന്ന് വൈകിട്ട് 6 മണിക്കുള്ളിൽ മേൽപറഞ്ഞ സാധന ങ്ങൾ ഏല്പിക്കാവുന്നതാണ് .
കളക്ഷൻ സെന്റർ NO ; 9961762440