Site icon CTV Online

ഒന്നാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം; സംസ്ഥാന സർക്കാരിന്റെ മാവേലിക്കസ് 2025 മെഗാ പൂക്കള മത്സരത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ ഓണാഘോഷം മാവേലിക്കസ് 2025നോടനുബന്ധിച്ച് നടത്തുന്ന മെഗാ പൂക്കളമത്സരത്തിൽ പങ്കെടുക്കാനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. മത്സരത്തിൽ ജില്ലാതലത്തിൽ വിജയികളാകുന്നവർക്ക് ആദ്യ മൂന്നു സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപ വീതം സമ്മാനമായി ലഭിക്കും. ഓഗസ്റ്റ് 31-നാണ് മത്സരം.

നഗര പരിധിയിലെ നൂറോളം വേദികളിൽ വിവിധ വിഭാഗങ്ങളിലായി 5000 ടീമുകളെ പങ്കെടുപ്പിച്ചു നടത്തുന്ന മത്സരത്തിൽ മാറ്റുരക്കാനായി ടീമുകൾ മാവേലിക്കസ് ആപ്പ് വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. ആദ്യ മൂന്നു മെഗാ പ്രൈസിനു പുറമെ ഓരോ വിഭാഗത്തിലും ഒന്നാമതെത്തുന്നവർക്ക് 10,000 രൂപ വീതം സമ്മാനവും ലഭിക്കും. 300 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്.

https://linktr.ee/mavel-icuz ലിങ്ക് വഴി ഓഗസ്റ്റ് 25 വരെ രജിസ്റ്റർ ചെയ്യുന്നവർക്കാണ് മത്സരത്തിൽ പങ്കെടുക്കാനാകുക. സ്‌കൂളുകൾ, കോളേജുകൾ, കുടുംബശ്രീ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ, സർക്കാർ വകുപ്പുകൾ, വ്യാപാരി വ്യവസായി, മാധ്യമ സ്ഥാപനങ്ങൾ, സാമ്പത്തിക-സഹകരണ സ്ഥാപനങ്ങൾ, ഐ ടി സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് മത്സരത്തിൽ പങ്കെടുക്കാം.

Exit mobile version