NEWSDESK
കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് റേഷന്‍ വിതരണം വീണ്ടും തടസപ്പെട്ടു. ഇ പോസ് മെഷീന്‍ തകരാറായതിനെ തുടര്‍ന്നാണ് വിതരണം മുടങ്ങിയത്. ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് രാവിലെ മുതല്‍ സംസ്ഥാനത്തെ റേഷന്‍ വിതരണം സ്തംഭിച്ചു.
രാവിലെ മുതല്‍ റേഷന്‍ വിതരണം നല്‍കാനാകുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും ഇ പോസ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് റേഷന്‍ വിതരണം മുടങ്ങിയിരുന്നു. അതേസമയം, സാങ്കേതിക തകരാര്‍ ഉടന്‍ പരിഹരിക്കുമെന്ന് ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. പന്ത്രണ്ട് മണിക്ക് കട അടയ്ക്കുന്നതുകൊണ്ടുതന്നെ നാലുമണിക്ക് ശേഷം മാത്രമേ റേഷന്‍ വിതരണം നടത്താന്‍ കഴിയുകയുള്ളുവെന്നും വ്യാപാരികള്‍ പറയുന്നു.