Site icon CTV Online

ഇന്നലെ കൂടിയാലെന്താ, ഇന്ന് അതിലേറെ കുറഞ്ഞില്ലേ: സ്വര്‍ണവിലയില്‍ ഇന്ന് താഴോട്ട്

കൊച്ചി: സ്വര്‍ണ്ണവിലയില്‍ കുറവ്. ഗ്രാമിന് 55 രൂപ കുറഞ്ഞ് 14,010 രൂപയായി. പവന് 440 രൂപ കുറഞ്ഞ് 1,12,080രൂപയുമായി.

യു.എസ് കേന്ദ്രമായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതാണ് ഇന്നത്തെ വില കുറവിന്റെ കാരണം. 24 കാരറ്റ് സ്വര്‍ണത്തിനും വില കുറയുകയാണ് ചെയ്തത്. ഒരു പവന് 480 രൂപ കുറഞ്ഞ് 1,22,272 ആണ് വിപണിവില. ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് 15,284 ആണ് വില. ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവുണ്ടായിരുന്നു. 25 രൂപയാണ് കൂടിയത്.

കേരളത്തില്‍ സ്വര്‍ണം സര്‍വകാല ഉയരത്തില്‍ എത്തിയത് ഈ വര്‍ഷം ജനുവരി 29നാണ്. അന്ന് ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു നിരക്ക്. എന്നാല്‍ മേക്കിങ് ചാര്‍ജ് ജ്വല്ലറി, ആഭരണത്തിന്റെ ഡിസൈന്‍, നിര്‍മാണരീതി എന്നിവ അനുസരിച്ച് മാറും.അതിനാല്‍ ഒരേ പവന്‍ സ്വര്‍ണാഭരണത്തിന് വിവിധ ജ്വല്ലറികളില്‍ അന്തിമ വിലയില്‍ വ്യത്യാസമുണ്ടാകാം. വാങ്ങുന്നതിന് മുമ്പ് സ്വര്‍ണവില, മേക്കിങ് ചാര്‍ജ്, ജിഎസ്ടി എന്നിവ ഉള്‍പ്പെടുന്ന കൃത്യമായ ബില്‍ പരിശോധിക്കുന്നത് പ്രധാനമാണ്.

Exit mobile version