Site icon CTV Online

ഡ്രൈവർമാരുടെ ശ്രദ്ധക്ക് , സീബ്രാ ക്രോസിങ്ങിൽ കാൽനട യാത്രക്കാരുടെ കൈകളിലാണ് നിങളുടെ ലൈസെൻസ് ;സൂക്ഷിച്ചോ

തിരുവനന്തപുരം: സീബ്രാ ക്രോസിങ്ങിൽ കാൽനട യാത്രക്കാരുടെ സുരക്ഷ കർശനമാക്കാൻ നിർദേശം നൽകി ഗതാഗത കമ്മിഷണർ സി.എച്ച്.നാഗരാജു. സീബ്രാ ക്രോസിങ്ങിൽ ആളുകൾ റോഡ് മറികടക്കുമ്പോൾ വാഹനം നിർത്താത്ത ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ ഉദ്യോഗസ്ഥർക്ക് കമ്മിഷണർ നിർദേശം നൽകി. മോട്ടോർ വെഹിക്കിൾ നിയമം 184 പ്രകാരം 2000 രൂപ പിഴയും ഈടാക്കും.

പല സ്ഥലങ്ങളിലും സീബ്രാ ക്രോസിങ്ങുകൾ വഴി ആളുകൾ റോഡ് മറികടക്കാൻ ശ്രമിക്കുമ്പോൾ ഡ്രൈവർമാർ വാഹനത്തിന്റെ സ്പീഡ് കുറയ്ക്കാൻ തയാറാകാത്തത് നിരവധി അപകടങ്ങൾക്കു വഴിവയ്ക്കുന്ന സാഹചര്യത്തിലാണ് നടപടി. നിയമപ്രകാരം സീബ്രാ ക്രോസിങ്ങിന്റെ ഒരു ഭാഗത്ത് റോഡ് മറികടക്കാൻ ആളുകൾ നിൽക്കുന്നതു കണ്ടാൽ സ്പീഡ് കുറച്ച് കുറഞ്ഞത് മൂന്നു മീറ്റർ അകലെയെങ്കിലും വാഹനം നിർത്തണം. എന്നാൽ പലരും സ്പീഡ് കൂട്ടുകയാണ് ചെയ്യുന്നത്. ഇതുമൂലം കാൽനട യാത്രക്കാർ ആശയക്കുഴപ്പത്തിലാകുകയും അപകടത്തിനിടയാക്കുകയും ചെയ്യുന്നുവെന്നാണ് കണ്ടെത്തൽ.

നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കമെന്ന് ഹൈക്കോടതിയും നിർദേശം നൽകിയിരുന്നു. സീബ്രാ ക്രോസിങ്ങിലും ഫുട്‍പാത്തിലും വാഹനം പാർക്ക് ചെയ്യുന്നവർക്കെതിരെയും സമാനമായ നടപടിയുണ്ടാകും.

Exit mobile version