
WebDesk
കൈലാസാധിപനായ ശ്രീപരമേശ്വരന്‍റേ ജന്‍മം കൊണ്ട് പുണ്യമാര്‍ന്ന സുദിനമാണ് ധനുമാസത്തിലെ തിരുവാതിര. മകയിരം നക്ഷത്രവും തിരുവാതിരയും ചേര്‍ന്ന തിരുവാതിരയാണ് പരമശിവന്റെ പിറന്നാള്‍ ദിനം. പാര്‍വതി ദേവിയുടെ കഠിന തപസിന്റെ ഫലമായി പരമശിവന്‍ ദേവിയെ പരിണയിക്കാന്‍ സമ്മതിച്ചത് ഈ ദിനത്തിലാണെന്നും ഐതിഹ്യമുണ്ട്. വിവാഹിതരായവർ ദീർഘ മംഗല്യത്തിനും കന്യകമാർ ഇഷ്ട്ട മംഗല്യത്തിനുമായാണ് തിരുവാതിര നോയമ്പ് നോൽകുന്നത്. തിരുവാതിരകളി, തിരുവാതിര വ്രതം, ഉറക്കമൊഴിക്കല്‍, പാതിരാപൂചൂടല്‍, തുടിച്ചുകുളി എന്നിവയെല്ലാം മുറപോലെ ആഘോഷിച്ചാണ് സ്ത്രീകള്‍ ധനുമാസത്തിലെ തിരുവാതിര കൊണ്ടാടുന്നത്.
