കോഴിക്കോട് ഭീതി പരത്തി ഡെങ്കിപ്പനി;ജില്ലയിൽ നാല്പത് ദിവസത്തിനിടെ 450 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു, ജാഗ്രതാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

newsdesk

കോഴിക്കോട്: കോഴിക്കോട് ഭീതി പരത്തി ഡെങ്കിപ്പനി. ജില്ലയിൽ നാല്പത് ദിവസത്തിനിടെ 450 പേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ഇന്നലെ മാത്രം രോഗം ബാധിച്ചത് ഒമ്പത് പേര്‍ക്ക് ആണ്. രോഗവ്യാപനം തടയാൻ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.ഈ മാസം മാത്രം 96 പേര്‍ക്കാണ് കോഴിക്കോട് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

കഴിഞ്ഞ മാസം 350 ലേറെ പേര്‍ക്കും ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ചിരുന്നു. രോഗം ബാധിച്ചവരില്‍ ഏറെയും നഗരപരിധിയില്‍ താമസിക്കുന്നവരാണ്.പനിയോടൊപ്പം ശക്തമായ ശരീര വേദനയും തലവേദനയും ശരീരത്തിലെ ചുവന്ന പാടുകളുമാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍.യഥാസമയം ചികിത്സ തേടിയില്ലെങ്കില്‍ മരണം പോലും സംഭവിച്ചേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

error: Content is protected !!