Site icon CTV Online

ഡെങ്കിയും, എലിപ്പനിയും വ്യാപകം 25 ദിവസത്തിനിടെ പനിബാധിച്ചത് 1.89 ലക്ഷംപേർക്ക്

newsdesk

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപകമായതോടെ 25 ദിവസത്തിനിടെ ചികിത്സതേടിയത് 1,89,524 ലക്ഷം പേർ. ഇതോടെ സർക്കാർ ആശുപത്രികളിലെ പനി ഒ.പികളിൽ വൻ തിരക്കായി.പനിബാധിതരിൽ ഡെങ്കി, എലിപ്പനി ലക്ഷണങ്ങളുള്ളവരുമുണ്ട്.ഇക്കാലയളവിൽ 5,826 പേർ ഡെങ്കിലക്ഷണളോടെയും 167പേർ എലിപ്പനി ലക്ഷണങ്ങളോടെയും ചികിത്സതേടി. ഇതിൽ 1390 പേർക്ക് ഡെങ്കിയും 161 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.
പകർച്ചപ്പനി ബാധിച്ച് രണ്ട് മരണങ്ങൾ സ്ഥിരീകരിച്ചപ്പോൾ. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 23 പേരാണ് മരിച്ചത്.ഇതിൽ മൂന്നെണ്ണം സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണങ്ങളോടെ 12 പേരാണ് മരിച്ചത്. ഇതിൽ നാലെണ്ണം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് വിവിധ ആശുപത്രികളിലായി 8880 പേരാണ് പകർച്ചപ്പനിയ്ക്ക് ചികിത്സ തേടിയത്.ഇന്നലെ 43 പേർക്ക് ഡെങ്കിയും 12 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഇതോടൊപ്പം എച്ച് 1 എൻ 1 കേസുകളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈമാസം ഇതുവരെ 53പേരാണ് എച്ച1എൻ1 ലക്ഷങ്ങളോടെ ആശുപത്രികളിലെത്തിയത്. ഇതിൽ 42 പേർക്കും രോഗം സ്ഥിരീകരിച്ചു. ഏഴ് പേരാണ് എച്ച്1 എൻ1 ലക്ഷണങ്ങളോടെ മരിച്ചത്. ഇതിൽ മൂന്നെണ്ണം സ്ഥിരീകരിച്ചു.

Exit mobile version