
Web Desk
ഡൽഹിയിൽ ആറ് വയസ് മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച പ്രതി പൊലീസ് പിടിയിൽ. ഹരിയാനയിലെ റോത്തക്കിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യത്തിൽ നിന്ന് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇന്നലെ വൈകീട്ടോടെയാണ് ഡൽഹിയെ നടുക്കി വീണ്ടും ക്രൂരപീഡനമെന്ന വാർത്ത പുറത്തുവന്നത്. ഡൽഹിയിലെ രഞ്ജിത് നഗറിലാണ് പീഡനം നടന്നത്. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെ കുഞ്ഞിനെ കാണാതാവുകയായിരുന്നു. മുറിവേറ്റ നിലയിലാണ് കുഞ്ഞ് തിരിച്ചെത്തിയത്. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡിപ്പിക്കപ്പെട്ടു എന്ന കാര്യം വീട്ടുകാർ അറിയുന്നത്. പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തുടർന്ന് കുഞ്ഞിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. ശക്തമായ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ഡൽഹി വനിതാ കമ്മീഷനും സംഭവത്തിൽ ഇടപെട്ടിട്ടുണ്ട്.
