Site icon CTV Online

തെളിവെടുപ്പിനെത്തിച്ച പ്രതി ലോഡ്ജ് മുറിയില്‍ നിന്ന് ചാടി രക്ഷപ്പെട്ടു.

Web Desk

സ്വർണ കവർച്ച കേസിൽ കർണാടക പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്ന പ്രതി ചാടി രക്ഷപ്പെട്ടു. വലിയതുറ സ്വദേശിയായ വിനോദാണ് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. ഇന്ന് രാവിലെ ചെന്നൂർ പൊലീസാണ് പ്രതിയുമായി തമ്പാനൂരിലെത്തിയത്. പൊലീസ് പ്രതിയുമായി ഒരു ലോഡ്ജിൽ മുറിയെടുത്തു. ഇവിടെ നിന്നാണ് വിനോദ് രക്ഷപ്പെട്ടത്. ഒരു വീട് കുത്തിതുറന്ന് സ്വർണം മോഷ്ടിച്ച കേസിലെ പ്രതിയാണ്. കർണാടക പൊലീസിൻെറ പരാതിയിൽ വിനോദിനെ കണ്ടെത്താൻ തമ്പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Exit mobile version