
newsdesk
കുന്ദമംഗലം :വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. ചാത്തങ്കാവ് തെറ്റുപറമ്പിൽ നാരായണൻ്റെ മകൻ പ്രജീഷ് (35) ആണ് മരിച്ചത്. മാർച്ച് 22 ന് ചെത്തുകടവിൽ വെച്ചാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. മാതാവ് ബേബി. ഭാര്യ അശ്വതി. മകൾ ഹർഷിണി.സഹോദരി പ്രജിന പറമ്പിൽബസാർ . സംസ്കാരം 2025 ഏപ്രിൽ 25 വെള്ളിയാഴ്ച പകൽ 3 മണിക്ക് കളരിക്കണ്ടി ശ്മശാനത്തിൽ വെച്ചു നടന്നു .
