newsdesk
അരീക്കോട്: കെഎസ്ആർടിസി ബസിന്റെ പിറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു.മാവൂർ കൽപള്ളി പുന്നോത്ത് അഹമ്മദ് കുട്ടിയുടെ മകൻ ഇർഫാൻ (19)ആണ് മരിച്ചത്.അരീക്കോടിന് സമീപം വാലില്ലാപുഴയിൽ വച്ചാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ എട്ടര യോടെയാണ് അപകടം സംഭവിച്ചത്. കൂടെ പഠിക്കുന്ന സുഹൃത്തിൻ്റെ എടക്കരയിലുള്ള വീട്ടിൽ പോയി മടങ്ങുന്ന വഴിയാണ് അപകടം.മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.