Site icon CTV Online

ചത്ത കോഴികളെ വില്‍പന നടത്തി; തൂണേരിയിൽ ചിക്കന്‍ സ്റ്റാള്‍ അടച്ചു പൂട്ടി, കടയുടമയ്ക്ക് 25,000 രൂപ പിഴ

ചത്ത കോഴികളെ വില്‍പന നടത്തുന്നു എന്ന പരാതിയെ തുടര്‍ന്ന് ആവോലത്തെ ചിക്കന്‍ സ്റ്റാള്‍ തൂണേരി പഞ്ചായത്ത് അധികൃതര്‍ പൂട്ടിച്ചു. പുതിയങ്ങാട് സ്വദേശി സി.പി റഷീദിന്റെ പേരിലുള്ള സിപിആര്‍ ചിക്കന്‍ സ്റ്റാളാണ് പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് ഉദ്യാഗസ്ഥരും ചേര്‍ന്ന് അടച്ചു പൂട്ടിയത്.

ചത്ത കോഴികളെ വില്‍ക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നടപടി. കടയുടമയ്ക്ക് 25,000 രൂപ പിഴ ചുമത്തി. ജീവനുള്ള കോഴികള്‍ക്ക് ഇടയില്‍ തന്നെയായിരുന്നു ചത്ത കോഴികളും.

പഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ, സ്ഥിരം സമിതി അധ്യക്ഷ രജില കിഴക്കുംകരമൽ, വാർഡ് മെംബർ കെ.മധുമോഹൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജു മോൻ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ എൻ.ശ്രീദേവി, എൻ.ഷിബിന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പരിശോധനകള്‍ തുടരുമെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Exit mobile version