Site icon CTV Online

കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആറ്റില്‍ കണ്ടെത്തി

Web Desk

കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആറ്റില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെ വീട്ടില്‍ നിന്ന് വള്ളത്തില്‍ മറു കരയിലേക്ക് പോയ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് നാലാം വാര്‍ഡ് അഞ്ചില്‍ വീട്ടില്‍ അപ്പുക്കുട്ടന്റെ (62) മൃതദേഹമാണ് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ കണ്ടെത്തിയത്.വള്ളത്തില്‍ അക്കരയ്ക്ക് പോയ അപ്പുക്കുട്ടനെ ഏറെ വൈകിയിട്ടും കാണാതായതോടെയാണ് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് വള്ളം ആറില്‍ ഒഴുകി നടക്കുന്നതായി കണ്ടെത്തുകയായിരുന്നു.

നാട്ടുകാരും അമ്പലപ്പുഴ, നെടുമുടി പൊലീസും ആലപ്പുഴയില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്സും രാത്രി വളരെ വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ വീണ്ടും ഇന്നലെ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെടുക്കുന്നത്. അമ്പലപ്പുഴ പൊലീസ് തുടര്‍ നടപടി സ്വീകരിച്ച്‌ മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും.

Exit mobile version