മലബാർ സഹോദയ ഖൊ-ഖൊ ടൂർണമെന്‍റ് ദയാപുരം സ്കൂളില്‍ നവംബർ 15,16 തീയതികളിൽ

കോഴിക്കോട്: സഹോദയ സ്കൂൾ കോംപ്ലക്സ് മലബാർ മേഖല സ്പോർട്സ് മീറ്റിന്‍റെ ഭാഗമായുള്ള ഖൊ-ഖൊ ടൂർണമെന്‍റ് നവംബർ 15,16 (വെള്ളി, ശനി) തീയതികളിൽ ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂളില്‍ നടക്കും.

അണ്ടർ 17, അണ്ടർ 14, അണ്ടർ 12 വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെയായി ആറു കാറ്റഗറികളിലാണു മത്സരം. മലബാർ സഹോദയയ്ക്കു കീഴിലുള്ള 21 സ്കൂളുകള്‍ പങ്കെടുക്കും.

വെള്ളിയാഴ്ച രാവിലെ 7.30ന് രജിസ്ട്രേഷന്‍ തുടങ്ങും. തുടർന്ന് ദയാപുരം സുല്‍ത്താന്‍ അലി സ്റ്റേഡിയത്തിലെ മൂന്നു കോർട്ടുകളിലായി നടത്തുന്ന ഖൊ-ഖൊ ടൂർണമെന്‍റിന് ഒരുക്കങ്ങള്‍ പൂർത്തിയായതായി പ്രിന്‍സിപ്പല്‍ പി.ജ്യോതി, ടൂണമെന്‍റ് കമ്മിറ്റി കണ്‍വീനർ സി.എസ്. സന്ദീപ് എന്നിവർ അറിയിച്ചു.

error: Content is protected !!