Site icon CTV Online

സി.ബി.എസ്. ഇ പ്ലസ് ടു, പത്താംക്ലാസ്സ്:ദയാപുരം സ്കൂളിന് ഉജ്ജ്വലവിജയം

കോഴിക്കോട്: സി.ബി.എസ്.ഇ പ്ലസ് ടു, പത്താംക്ലാസ്സ് പരീക്ഷകളില്‍ തുടർച്ചയായി നൂറുശതമാനം വിജയവുമായി ചാത്തമംഗലം ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍. പ്ലസ് ടു പരീക്ഷയെഴുതിയ 112 വിദ്യാർത്ഥികളില്‍ 96 പേർ ഡിസ്റ്റിംഗ്ഷന്‍ കരസ്ഥമാക്കി. ഇവരില്‍ 28 പേർക്ക് 90 ശതമാനത്തിനു മുകളില്‍ മാർക്കുണ്ട്. 15 പേർ ഫസ്റ്റ് ക്ലാസ്സ് നേടി.

500-ല്‍ 488 (97.6%) മാർക്കോടെ സയന്‍സ് സ്ട്രീമിലെ ഫാത്വിമ ഹിബ സ്കൂള്‍ ടോപ്പറായി. കൊമേഴ്സ് സ്ട്രീമില്‍ നഈമ ജമാല്‍ (95.8%), ഹ്യുമാനിറ്റീസില്‍ ഫാത്വിമ സല്‍ഹ ഇ.കെ (91%) എന്നിവർ ഒന്നാമതെത്തി. സ്കൂളിലെ 27-ാം പ്ലസ് ടു ബാച്ചാണിത്.

പത്താംക്ലാസ്സ്

പത്താംക്ലാസ്സ് പരീക്ഷയെഴുതിയ 134 വിദ്യാർത്ഥികളില്‍ 92 പേർ ഡിസ്റ്റിംഗ്ഷന്‍ കരസ്ഥമാക്കി. ഇവരില്‍ 32 പേർക്ക് 90 ശതമാനത്തിനു മുകളില്‍ മാർക്കുണ്ട്. 37 പേർ ഫസ്റ്റ് ക്ലാസ്സും 5 പേർ സെക്കന്‍റ് ക്ലാസ്സും കരസ്ഥമാക്കി.

500-ല്‍ 491(98.2%) മാർക്കോടെ ഹയ ഫാത്വിമ സ്കൂള്‍ ടോപ്പറായി.
481(96.2%) മാർക്കോടെ നിത കെ.ടി യാണ് സെക്കന്‍റ് ടോപ്പർ.

തുടർച്ചയായി 31-ാം ബാച്ചിനും നൂറുശതമാനം വിജയമെന്ന അതുല്യനേട്ടത്തിലാണ് ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും അധ്യാപകരെയും ദയാപുരം ചെയർമാന്‍ ഡോ. എം.എം ബഷീർ, പാട്രണ്‍ സി.ടി അബ്ദുറഹിം എന്നിവർ അഭിനന്ദിച്ചു.

Exit mobile version