Site icon CTV Online

പാചക വാതക വില വർധനവിന് പിന്നാലെ സിലിണ്ടര്‍ ബുക്കിങ്ങിനും നിയന്ത്രണം; ബുക്കിങ്ങ് 21 ദിവസത്തിനു ശേഷം

കോഴിക്കോട്: പാചക വാതക വില വർധനവിന് പിന്നാലെ സിലിണ്ടര്‍ ബുക്കിങ്ങിനും നിയന്ത്രണം ഏർപ്പെടുത്തി. ഒരു സിലിണ്ടര്‍ മാത്രമുള്ള ഉപഭോക്താവിന് ഒരു സിലിണ്ടർ ബുക്ക് ചെയ്ത് 21 ദിവസത്തിനു ശേഷം മാത്രമേ അടുത്ത സിലിണ്ടർ ബുക്ക് ചെയ്യാന്‍ കഴിയുകയുള്ളൂ. ഇതുവരെ 17 ദിവസം കഴിഞ്ഞാല്‍ ബുക്ക് ചെയ്യാന്‍ സാധിക്കുമായിരുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങളെ തുടർന്ന് പാചകവാതക ക്ഷാമം ഉണ്ടായേക്കാമെന്ന ഭീതിയിൽ ബുക്കിങ് കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് നടപടി.

ഗാർഹിക ഉപഭോക്താക്കൾക്ക് പുറമെ വാണിജ്യ സിലിണ്ടർ ബുക്കിങിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഹോട്ടലുകൾ , കാന്റീനുകൾ തുടങ്ങിയ സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില 60 രൂപയായും വാണിജ്യ ആവശ്യത്തിനുള്ള എല്‍പിജി സിലിണ്ടറിന്റെ വില 115 രൂപയായുമാണ് വർധിപ്പിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് വില കയറ്റം. വിലവര്‍ധനവ് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ കേരളത്തില്‍ ഗ്യാസിന് 920 രൂപയാകും.

Exit mobile version