Site icon CTV Online

ചെറുവാടി ഫെസ്റ്റ് 2025 കാർണിവലിൽ തിളങ്ങി സി ടിവി ; ദൃശ്യമാധ്യമ വിഭാഗത്തിൽ രണ്ടു അവാർഡുകൾ കരസ്ഥമാക്കി

മുക്കം: 3 ആഴ്‌ചക്കാലം ചെറുവാടിക്ക് ഉത്സ ദിനരാത്രങ്ങൾ സമ്മാനിച്ച ചെറുവാടി ഫെസ്റ്റ് 2025 കാർണിവലിൻ്റെ മാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഫെസ്റ്റ് തുടങ്ങിയത് മുതൽ അവസാന ദിവസം വരെയുള്ള വിവിധ വാർത്തകൾ പരിഗണിച്ചാണ് അവാർഡുകൾ നൽകിയത്.

ഫെസ്റ്റിൽ സി.ടി വി രണ്ട് പുരസ്കാരങ്ങൾ കരസ്ഥമാക്കി.അച്ചടി മാധ്യമ വിഭാഗത്തിൽ മാതൃഭൂമി കറസ്പോണ്ടൻ്റ് എ.പി മുരളീധരൻ, മലയാള മനോരമ റിപ്പോർട്ടർ വഹാബ് കളരിക്കൽ എന്നിവർ പുരസ്കാരത്തിന് അർഹരായി. ദൃശ്യമാധ്യമ വിഭാഗത്തിൽ സി. ടി വി റിപ്പോർട്ടർ സി. ഫസൽ ബാബുവും മികച്ച ക്യാമറമാനായി സി.ടി വി വീഡിയോ ജേർണലിസ്റ്റ് റഫീഖ് തോട്ടുമുക്കവും അവാർഡ് കരസ്ഥമാക്കി. ഫെസ്റ്റ് സമാപന വേദിയിൽ ഇ.ടി മുഹമ്മദ് ബഷീർ എം പി അവാർഡുകൾ വിതരണം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് ബാപ്പു ഹാജി ,ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻറ് റഫീഖ് മാളിക, ഇ.എൻ യൂസഫ്, പി.സി മുഹമ്മദ് , ആയിഷ ചേലപ്പുറത്ത്, എം .ടി റിയാസ്അഷ്റഫ് കൊളക്കാടൻ, മജീദ് പുതുക്കുടി, കെ.ടി ഹമീദ്, ഇ.എൻ യൂസഫ്, പി.സി മുഹമ്മദ്, ഷരീഫ് അമ്പലകണ്ടി, സി.പി. ഷമീർ തുടങ്ങിയവർ സംസാരിച്ചു

Exit mobile version