Site icon CTV Online

മലയോരത്തെ ഏറ്റവും മികച്ച ജീനിയസ് ആര് ? ഏറ്റവും മികച്ച വിദ്യാലയം ഏത് ? സി.ടി വി ചാനൽ തിരുവമ്പാടി മണ്ഡലത്തിൽ സവിശേഷ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ ഉയരെ യുമായി സഹകരിച്ച് നടപ്പിലാക്കുന്ന ടാലന്റ് അവാർഡ് 2025 ന്റെ വിജയികളെ നാളെ പ്രഖ്യാപിക്കും.

മുക്കം : സി.ടി വി ചാനൽ തിരുവമ്പാടി മണ്ഡലത്തിൽ എംഎൽഎ ലിന്റോജോസഫിന്റെ നേത്യത്വത്തിൽ നടപ്പിലാക്കുന്ന സവിശേഷ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ ഉയരെ യുമായി സഹകരിച്ച് നടപ്പിലാക്കുന്ന ടാലന്റ് അവാർഡ് 2025 ന്റെ വിജയികളെ നാളെ പ്രഖ്യാപിക്കും. ഞായറാഴ്ച വൈകിട്ട് ആറ്മണിക്ക് മുക്കം ഫെസ്റ്റ് വേദിയിൽ നടക്കുന്ന അവാർഡ് വിതരണ ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും


മലയോര മേഖലയിൽ വിദ്യാഭ്യാസ രംഗത്ത് പിന്തുണയും പ്രോത്സാഹനവും നൽകുക എന്ന ഉദ്ദേശത്തോടെയാണ് സി.ടി.വി ചാനൽ ലിന്റോ ജോസഫ് എംഎൽഎയുടെ നേത്യത്വത്തിൽ ഉയരെ പദ്ധതിയുമായി സഹകരിച്ച് പരിപാടി നടപ്പിലാക്കുന്നത് .

തിരുവമ്പാടി മണ്ഡലത്തിലെ സയൻസ് വിഷയങ്ങളിൽ തത്പരരരായ ഹൈസ്കൂൾ ഹയർ സെക്കന്ററി വിദ്യാർത്ഥികളയും പങ്കാളികളാക്കി നടത്തിയ പ്രാഥമിക പരീക്ഷയിൽ നിന്ന തെരഞ്ഞെടുത്ത 552 പേർക്ക് പിന്നീട് നടത്തിയ ടാലന്റ് എക്സാമിന്റെ വിജയികളെയും മികച്ച വിദ്യാലയത്തെയുമാണ് പ്രഖ്യാപിക്കുന്നത്
3500 ഓളം വിദ്യാർത്ഥികളിൽ നിന്നാണ് അന്തിമ വിജയികളെ കണ്ടെത്തിയത്
വിജയി കൾക്ക് ക്യാഷ് അവാർഡും സ്കോളർഷിപ്പ് ആനുകൂല്യവുമുൾപ്പെടെ 10 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ടാലന്റ് അവാർഡിന്റെ ന്റെ ഭാഗമായി വിതരണം ചെയ്യുന്നത് .മുക്കത്തെ പ്രമുഖ വിദ്യാഭ്യാസ പരിശീലന സ്ഥാപനമായ ടാർഗറ്റ് ഇൻസ്റ്റിറ്റ്യൂഷനാണ് പദ്ധതിയുടെ അക്കാഡമിക് പാർട്ണർ

Exit mobile version