Site icon CTV Online

എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം

വിവിധ കാരണങ്ങളാല്‍ 1999 ഒക്ടോബര്‍ മുതല്‍ 2021 ആഗസ്റ്റ് വരെയുളള കാലയളവില്‍ യഥാസമയം  എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം.   2021 നവംബര്‍ 30 വരെയുളള ദിവസങ്ങളില്‍ രജിസ്ട്രേഷന്‍ പുതുക്കി നല്‍കുമെന്ന് ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍  അറിയിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായോ www.employment.kerala.gov.in ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഹോം പേജില്‍ നല്‍കിയിട്ടുളള സ്പെഷ്യല്‍ റിന്യൂവല്‍ ഓപ്ഷന്‍ വഴിയോ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പുതുക്കാം.

Exit mobile version