
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ദ്വിദിന സൗജന്യ കരിയര്‍ ഗൈഡന്‍സ് പ്രോഗ്രാം സാംഘടിപ്പിക്കുന്നു. അഭിരുചിക്കനുസരിച്ചു ഉപരിപഠന മേഖലകള്‍ തിരഞ്ഞെടുക്കുക, വ്യക്തിത്വ വികാസത്തിന് സഹായിക്കുക തുടങ്ങിയവ ലക്ഷ്യം വെക്കുന്ന ക്യാമ്പ് പൂര്‍ണമായും സൗജന്യമാണ്. കോഴിക്കോട് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന താല്‍പ്പര്യമുളള സ്‌കൂളുകള്‍ ഒക്ടോബര്‍ 26 ന് വൈകീട്ട് അഞ്ചിനകം 9447881853, 9446643499, 9846654930 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
