
കെല്‍ട്രോണ്‍ കോഴിക്കോട് സെന്ററില്‍ ടെലിവിഷന്‍ ജേണലിസം കോഴ്സില്‍ സീറ്റുകള്‍ ഒഴിവ്. ബിരുദധാരികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കാം. പഠനസമയത്ത് വാര്‍ത്ത ചാനലില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. അവസാന തീയ്യതി ഒക്ടോബര്‍ 30. വിലാസം: കെല്‍ട്രോണ്‍ നോളഡ്ജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്, 673002. വിശദ വിവരങ്ങള്‍ക്ക് : 9544958182, 8137969292.
