Site icon CTV Online

രജിസ്ട്രേഷന്‍ ചെയ്യണം

കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരുടെ ദേശീയ ഡാറ്റാബേസ് തയാറാക്കുന്നതിനും വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ലഭ്യമാക്കുന്നതിന് മുന്‍ഗണന ലഭിക്കുന്നതിനുമായി തൊഴിലാളികളുടെ രജിസ്ട്രേഷന്‍ നടത്തുന്നു. 16 വയസു മുതല്‍ 59 വയസുവരെ ഇന്‍കം ടാക്സ് അടക്കാന്‍ സാധ്യതയില്ലാത്ത അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ്, കോഴിക്കോട് ജില്ലാ കമ്മിറ്റിക്കു കീഴിലെ മുഴുവന്‍ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികളും നിര്‍ബന്ധമായും രജിസ്ട്രേഷന്‍ നടത്തണം. ആധാര്‍ കാര്‍ഡ്, ആധാര്‍ ലിങ്ക്ഡ് മൊബൈല്‍ നമ്പര്‍ അല്ലെങ്കില്‍ ബയോമെട്രിക് ഒതന്റിക്കേഷന്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് ഒക്ടോബര്‍ 30 നുള്ളില്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചോ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടതാണെന്ന് ജില്ലാ കമ്മറ്റി ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍: 0495-2366380.

Exit mobile version