Site icon CTV Online

ബി.എഡ് സ്പെഷ്യല്‍ എജ്യൂക്കേഷന്‍ കോഴ്സിന് അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോഴിക്കോട് കോമ്പോസിറ്റ് റീജിയണല്‍ സെന്ററില്‍ (സി.ആര്‍.സി) ബി.എഡ് സ്പെഷ്യല്‍ എജ്യൂക്കേഷന്‍ കോഴ്സ് ആരംഭിക്കുന്നു. റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുളള കോഴ്സ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനോടെയാണ് നടത്തുന്നത്. സ്പെഷ്യല്‍ എജ്യൂക്കേഷന്‍ ബി.എഡ് കോഴ്സ് നടത്തുന്ന കേരളത്തിലെ എക സര്‍ക്കാര്‍ സ്ഥപനമാണ് സി.ആര്‍.സി കോഴിക്കോട്. കോഴ്സിലേക്കുള്ള അഡ്മിഷന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഓണ്‍ലൈന്‍ അഡ്മിഷന്‍ പോര്‍ട്ടല്‍ വഴിയാണ് നടത്തുന്നത്. അപേക്ഷിക്കുന്നതിനായി https://admission.uoc.ac.in/ ലിങ്ക് ഉപയോഗിക്കാം. ഫോണ്‍: 9946809250, 8921119536.

Exit mobile version