Site icon CTV Online

ഷൂട്ടിങ് യുവതാരം കൊണിക ലായക് ജീവനൊടുക്കിയ നിലയിൽ

ഇന്ത്യയുടെ ഷൂട്ടിങ് യുവതാരം കൊണിക ലായക് ജീവനൊടുക്കി. 26-കാരിയായ കൊണിക കൊൽക്കത്തയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. നാല് മാസത്തിനുള്ളിൽ ആത്മഹത്യ ചെയ്യുന്ന നാലാമത്തെ ഇന്ത്യൻ ഷൂട്ടിങ് താരമാണ് കൊണിക. ഒളിമ്പ്യൻ ഷൂട്ടിങ് താരമായ ജോയ്ദീപ് കർമാകറുടെ ഷൂട്ടിങ് അക്കാദമിയിലാണ് കൊണിക പരിശീലനം നേടിയിരുന്നത്. സംസ്ഥാന തലത്തിൽ നാല് സ്വർണം നേടിയ താരമാണ് കൊണിക. താരം ആത്മഹത്യ ചെയ്തത് എന്തിനാണെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.

Exit mobile version