Site icon CTV Online

താല്‍ക്കാലിക ഇന്റേണ്‍സിനെ നിയമിക്കുന്നു

വ്യവസായ വാണിജ്യ വകുപ്പിന് കീഴിലുളള ജില്ലയിലെ വ്യവസായ വികസന പ്ലോട്ടിലെ അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായി  10,000 രൂപ പ്രതിമാസ വേതന നിരക്കില്‍ മൂന്ന് മാസക്കാലത്തേക്ക് താല്‍ക്കാലികമായി ഇന്റേണ്‍സിനെ നിയമിക്കുന്നു. 25 നും 40 നും ഇടയില്‍ പ്രായമുളള എം.ബി.എ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ആവശ്യമെങ്കില്‍ എഴുത്തു പരീക്ഷയും നടത്തും. ജില്ലാ പരിധിക്കുളളിലെ അപേക്ഷകര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷാ ഫോം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നിന്നോ താലൂക്ക് വ്യവസായ ഓഫീസുകളില്‍ നിന്നോ നേരിട്ട് ലഭ്യമാകും. അപേക്ഷ ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട്, 673011 എന്ന വിലാസത്തില്‍ ഡിസംബര്‍ 10 നകം സമര്‍പ്പിക്കണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു.

Exit mobile version