Site icon CTV Online

അസംഘടിത തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ്: കർഷക തൊഴിലാളികൾ രജിസ്റ്റര്‍ ചെയ്യണം

അസംഘടിത തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ സംബന്ധിച്ചുളള വിവരങ്ങള്‍ ശേഖരിച്ച് സമഗ്രമായ  ഡാറ്റാബേസ് തയ്യാറാക്കുന്നതിന്  കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ ഇ – ശ്രം പോര്‍ട്ടലില്‍   കാര്‍ഷിക മേഖലയിലെ  അസംഘടിത തൊഴിലാളികള്‍ 2021 ഡിസംബര്‍ 31 നകം    രജിസ്റ്റര്‍ ചെയ്യണമെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു.  രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കും. www.eshram.gov.in എന്ന വെബ് പോര്‍ട്ടലിലൂടെയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.  

Exit mobile version