
Local Desk
കുട്ടികളെയും ഭാര്യയെയും മർദ്ദിച്ച കേസിൽ മുക്കം പോലീസ് കാരശ്ശേരി പഞ്ചായത്തിലെ മൈസൂർ പറ്റ സ്വദേശി ഓട്ടു പാറയിൽ സുഭാഷിനെപിടികൂടി. സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തി കുട്ടികളെയും ഭാര്യയെയും ഉപദ്രവിക്കുന്ന പ്രതി കഴിഞ്ഞദിവസം പുലർച്ചെ കുട്ടികളെയും ഭാര്യയെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മർദ്ദന വിവരം ഭാര്യ പോലീസിൽ അറിയിക്കുകയും മുക്കം പോലീസ് വീട്ടിലെത്തി പ്രതി സുഭാഷിനെ പിടികൂടുകയുമായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. നേരത്തെ അമ്മയെ കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ച കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് പ്രതി സുഭാഷ്. ഇയാളെ ഭയന്ന് ഭാര്യയും മക്കളും അമ്മയും ഉൾപ്പെടെ ബന്ധുവീടുകളിലും അയൽവാസികളുടെ വീടുകളിലുമാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. മുക്കം സ്റ്റേഷൻ ഓഫീസർ പ്രജീഷിൻ്റെ നിർദ്ദേശപ്രകാരം എസ്.ഐ മജീദ്,പോലീസുകാരായ . വിപിൻ ലാൽ ,അനീഷ്, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു
