
ക്വാളിറ്റി കണ്‍ട്രോള്‍ പദ്ധതിയുടെഭ ഭാഗമായി ചെറുകിട വളം, കീടനാശിനി ഡീലര്‍മാര്‍ക്ക് ജില്ലാ തലത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിക്കോടി, വടകര, പേരാമ്പ്ര, തോടന്നൂര്‍, തൂണേരി, കുന്നുമ്മല്‍ ബ്ലോക്ക് പരിധിയിലെ ഡീലര്‍മാര്‍ക്ക് നവംബര്‍ 29 ന് രാവിലെ 10.30 നും കോഴിക്കോട്, കാക്കൂര്‍, കുന്നമംഗലം, കൊടുവള്ളി, കൊയിലാണ്ടി, ബാലുശ്ശേരി എന്നീ ബ്ലോക്കുകള്‍ക്ക് അന്നേ ദിവസം രണ്ട് മണിക്കും നഗര വേങ്ങേരിയിലെ കാര്‍ഷിക മൊത്ത വിപണന കേന്ദ്രം വീഡിയോ കോണ്‍ഫറന്‍സ് ഹാളിലാണ് പരിശീലനം. പരിശീലന പരിപാടിയില്‍ എല്ലാ ഡീലര്‍മാരും പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
